‘ഖസാക്കിന്റെ ഇതിഹാസം’ നാടകത്തിൽനിന്ന്
പരപ്പനങ്ങാടി: പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവെച്ച ഖസാക്കിന്റെ ഇതിഹാസം നാടകാവിഷ്കാരത്തിന് ഗംഭീര തുടക്കം. കഴിഞ്ഞദിവസം കനത്ത മഴയെ തുടർന്ന് അനിശ്ചിതത്വത്തിലായ നാടകാവതരണം മഴയെ പ്രതിരോധിക്കാൻ മേൽക്കൂര കെട്ടിയാണ് പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമിട്ടത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ നാടകം തുടരും.
വൈകിട്ട് ഏഴ് മുതൽ പത്തര വരെയുള്ള നാടകത്തിന് കാഴ്ചക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
നോവൽ സാഹിത്യത്തിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ഒ.വി വിജയന്റെ ഉജ്ജ്വല നോവൽ നാടകാവിഷ്കാരമായി ജില്ലയിലാദ്യമായി പരപ്പനങ്ങാടിയിലാണ് അരങ്ങിലെത്തിയത്. നാടകാസ്വാദകരും നാടക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത ‘പരപ്പനാട് നാട്ടൊരുമ’യാണ് വേദിയൊരുക്കിയത്. പരപ്പനങ്ങാടി നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറായ കെ.വി. രാജീവനാണ് നാടകത്തിലെ മുഖ്യ വേഷമായ നൈജാമലി എന്ന ഖാലിയാരായി വേഷമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.