മ​ണ​ലി​യാം​പാ​ടം റോ​ഡി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച സ്കൂ​ട്ട​ർ

നാ​ട്ടി​ലി​റ​ങ്ങി​യ കാ​ട്ടാ​ന സ്കൂ​ട്ട​ർ ത​ക​ർ​ത്തു

ക​രു​വാ​ര​കു​ണ്ട്: ക​ൽ​ക്കു​ണ്ടി​ലെ ആ​ന​ത്താ​നം-​മ​ണ​ലി​യാം​പാ​ടം റോ​ഡി​ലി​റ​ങ്ങി​യ കാ​ട്ടാ​ന നാ​ശം വി​ത​ച്ചു. വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ആ​ന​ത്താ​ന​ത്തെ കു​രു​വി​ള എ​ബ്ര​ഹാ​മിെൻറ തോ​ട്ട​ത്തി​ൽ രാ​വി​ലെ ആ​റി​ന് ടാ​പ്പി​ങ്ങി​നെ​ത്തി​യ തൊ​ഴി​ലാ​ളി ആ​ന​യു​ടെ മു​മ്പി​ല​ക​പ്പെ​ട്ടു. ശ​ബ്​​ദ​മു​ണ്ടാ​ക്കി​യ​തോ​ടെ പി​ന്തി​രി​ഞ്ഞ ആ​ന വീ​ടി​ന് മു​ന്നി​ൽ റോ​ഡോ​ര​ത്ത് നി​ർ​ത്തി​യ സ്നേ​ഹാ​ല​യ​ത്തി​ൽ തോ​മ​സിെൻറ ബൈ​ക്കാ​ണ് എ​ടു​ത്തു​യ​ർ​ത്തി എ​റി​ഞ്ഞ​ത്.

ശേ​ഷം തോ​ട്ടം വ​ഴി പോ​കു​ന്ന​തി​നി​ടെ കൊ​ക്കോ, ക​മു​ക്, റ​ബ​ർ, തേ​ക്ക് എ​ന്നി​വ കൊ​മ്പൊ​ടി​ച്ചും തൊ​ലി ചീ​ന്തി​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തോ​ട്ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​രു​ടെ കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ഈ ​ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ടാ​റു​ണ്ട്. വെ​ള്ളി​യാ​ഴ്ച സ്കൂ​ട്ട​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ കേ​ര​ളാം​കു​ണ്ടി​ലേ​ക്കു​ള്ള റോ​ഡാ​ണി​ത്. ഈ ​ഭാ​ഗ​ത്ത് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും ആ​ന ഇ​റ​ങ്ങാ​റു​ണ്ടെ​ന്ന് വീ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - wild elephant destroyed scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.