ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ കു​ടും​ബി​നി​ക​ളാ​യ ഷ​ഹ​നാ​സും കൂ​ട്ടു​കാ​രി​ക​ളും.

പെരുന്നാൾ സമ്മാനമായി ബി.എ ബിരുദം; വിജയസ്മിതം തൂകി വീട്ടമ്മമാർ

ക​രു​വാ​ര​കു​ണ്ട്: മ​ക്ക​ളും കു​ടും​ബ ഭാ​ര​വും തു​ട​ർ​പ​ഠ​ന​ത്തി​ന് ത​ട​സ്സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ച് ഇ​വി​ടെ​യി​താ പ​ത്ത് വീ​ട്ട​മ്മ​മാ​ർ. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​ക്ക​ഴി​ഞ്ഞ ബി.​എ പ​രീ​ക്ഷ​യി​ൽ വി​ജ​യ​സ്മി​തം തൂ​കി​യി​രി​ക്കു​ക​യാ​ണ് 41 കാ​രി ഷ​ഹ​നാ​സും ഒ​മ്പ​ത് കൂ​ട്ടു​കാ​രി​ക​ളും.ക​രു​വാ​ര​കു​ണ്ട് ന​ള​ന്ദ കോ​ള​ജാ​ണ് ബി​രു​ദ​സ്വ​പ്ന​ത്തി​ലേ​ക്ക് പ​റ​ക്കാ​ൻ ഇ​വ​ർ​ക്ക് ചി​റ​കേ​കി​യ​ത്. 2003ലാ​ണ് ഷ​ഹ​നാ​സ് പ്ല​സ് ടു ​പാ​സാ​യ​ത്. വി​വാ​ഹ​ത്തോ​ടെ പ​ഠ​നം നി​ർ​ത്തി. നാ​ലു മ​ക്ക​ളു​മാ​യി. 2023ൽ ​മൂ​ത്ത മ​ക​ൾ ഫാ​ത്തി​മ സാ​ജി​ദി​നെ ബി.​കോ​മി​ന് കോ​ള​ജി​ൽ ചേ​ർ​ത്ത​പ്പോ​ഴാ​ണ് ബി​രു​ദം നേ​ട​ണ​മെ​ന്ന മോ​ഹം ഷ​ ഹ​നാ​സി​നു​മു​ണ്ടാ​യ​ത്.

ഭ​ർ​ത്താ​വി​ന്‍റെ പി​ന്തു​ണ​യി​ലും മ​ക​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ലും ബി.​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ന് ഷ​ഹ​നാ​സ് ന​ള​ന്ദ​യി​ൽ ചേ​ർ​ന്നു. വി​വ​ര​മ​റി​ഞ്ഞ ചി​ല കൂ​ട്ടു​കാ​രി​ക​ളും കൂ​ടെ​ക്കൂ​ടി.

നാ​ലു മ​ക്ക​ളു​ടെ അ​മ്മ​യാ​യ കാ​ളി​കാ​വി​ലെ സി.​കെ. മു​ർ​ഷി​ദ, മൂ​ന്ന് കു​ട്ടി​ക​ളു​ള്ള മേ​ലാ​റ്റൂ​രി​ലെ രാ​ജ​ശ്രീ, ആ​ഞ്ഞി​ല​ങ്ങാ​ടി​യി​ലെ ഹ​ർ​ഷ ഷെ​റി​ൻ, ര​ണ്ട് കു​ട്ടി​ക​ളു​ള്ള ചെ​മ്പ്ര​ശ്ശേ​രി​യി​ലെ ഷ​ക്കീ​ബ ഫാ​ഹിം, മാ​മ്പു​ഴ​യി​ലെ റൂ​ബി​ന സ​മ​ദ്, പൊ​ടു​വ​ണ്ണി​യി​ലെ സ​ഫീ​ന സി​റി​ൽ, അ​ഞ്ച​ച്ച​വി​ടി​യി​ലെ സി​ഹാ​ന, ന​ഷീ​ദ മാ​മ്പു​ഴ, സി.​പി. ഫാ​ത്തി​മ സ​മീ​ന എ​ന്നി​വ​രാ​ണ് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​ഠ​ന വ​ഴി​യി​ലി​റ​ങ്ങി​യ​ത്. പ്ര​സ​വ​വും മ​റ്റും മൂ​ലം പ​ല​പ്പോ​ഴും ക്ലാ​സ്സ് മു​ട​ങ്ങി​യെ​ങ്കി​ലും പി​ൻ​മാ​റി​യി​ല്ല. ഓ​ൺ​ലൈ​ൻ ക്ലാ​സ് വ​ഴി​യും അ​ധ്യാ​പ​ക​രു​ടെ പി​ന്തു​ണ​യി​ലും പ​ത്ത് പേ​രും ബി​രു​ദ പ​രീ​ക്ഷ​യെ​ഴു​തി. മി​ക​ച്ച വി​ജ​യ​വും നേ​ടി. മ​ക​ൾ ഫാ​ത്തി​മ​യോ​ടൊ​പ്പം ത​ന്നെ ബി​രു​ദ​ധാ​രി​യാ​വാ​ൻ സാ​ധി​ച്ച​ത് ഷ​ഹ​നാ​സി​ന് ഇ​ര​ട്ടി മ​ധു​ര​വു​മാ​യി.

Tags:    
News Summary - Housewives celebrate their success with BA degrees as Eid gifts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.