കൽക്കുണ്ട് ചേരിയിൽ തകർന്നുവീണ വീട്
Posted On
date_range Updated On
date_range വാർപ്പ് നടക്കവെ ഇരുനില വീട് തകർന്നുവീണു
കരുവാരകുണ്ട്: രണ്ടാം നിലയുടെ കോൺക്രീറ്റ് പ്രവൃത്തി നടക്കവെ ഇരുനില വീട് നിലംപൊത്തി.
തകർച്ച സൂചന ലഭിച്ചതോടെ ഇറങ്ങിയതിനാൽ 20 തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് നാലോടെ കൽക്കുണ്ട് ചേരിയിലാണ് സംഭവം.
തരിശിലെ കൊളക്കാടൻ ഇല്യാസിെൻറതാണ് വീട്. മുകൾ നിലയുടെ കോൺക്രീറ്റ് നടക്കുമ്പോൾ താഴെ നിലയുടെ തൂണിന് സമീപം വിള്ളൽ ശ്രദ്ധയിൽപെടുകയായിരുന്നു.
ഉടനെ കോൺക്രീറ്റ് ജോലിയിലായിരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചിറക്കി. മിനിറ്റുകൾക്കകം തന്നെ വീട് തകർന്നു. ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.