വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കാ​ട്ടു​പ​ന്നി

ജനവാസസ്ഥലങ്ങളിലും കാട്ടുപന്നിശല്യം രൂക്ഷം; വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപിച്ചു

കാ​ളി​കാ​വ്: ഒ​രി​ട​വേ​ള​ക്ക് ശേ​ഷം മ​ല​യോ​ര​മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം ശ​ക്ത​മാ​യി. സം​സ്ഥാ​ന​പാ​ത​യോ​ട് ചേ​ർ​ന്ന വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പ​വും പ​ക​ലും പ​ന്നി​ക​ൾ മേ​ഞ്ഞു​ന​ട​ന്ന് ആ​ളു​ക​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ്.

ബൈ​ക്ക് യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ലും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​വു​ന്ന​ത്. പു​ല​ർ​ച്ച ജോ​ലി​ക്ക് പു​റ​പ്പെ​ടു​ന്ന ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​ക​ൾ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​വു​ന്ന​ത് വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്കോ​ട് കു​ണ്ടി​ൽ സാ​ജി​ത​യെ (38) കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ചു.

ചെ​ങ്കോ​ട് ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം വീ​ട്ടു​മു​റ്റ​ത്ത് വെ​ച്ചാ​ണ് ഇ​വ​രെ കു​ത്തി​വീ​ഴ്ത്തി​യ​ത്. തേ​റ്റ പൊ​ട്ടി​യ കാ​ട്ടു​പ​ന്നി ഏ​താ​നും ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് സ്വൈ​ര​വി​ഹാ​രം ന​ട​ത്തു​ക​യാ​ണ്. 

Tags:    
News Summary - wild boar attacked housewife in kalikavu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.