Posted On
date_range Updated On
date_range മതസൗഹാർദ വേദിയായി ക്ഷേത്ര പ്രതിഷ്ഠദിനാഘോഷം
കാളികാവ്: കല്ലാമൂല മരുതങ്കാട് അയപ്പക്ഷേത്രത്തിലെ പ്രതിഷ്ഠദിനാഘോഷം മതമൈത്രിയുടെ സംഗമ വേദിയായി.
ക്ഷേത്രത്തിലെ പ്രതിഷ്ഠ ചടങ്ങുകൾക്കിടെ കല്ലാമൂല മഹല്ല് ഖാദി അബൂബക്കർ ദാരിമി, കമ്മിറ്റി ഭാരവാഹി അസീസ് ചോലക്കൽ തുടങ്ങിയവർ സന്ദർശനം നടത്തി.
ക്ഷേത്രത്തിലെ എട്ടാമത് പ്രതിഷ്ഠദിനാഘോഷങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. തന്ത്രി കിഴക്കുമ്പാട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി ശിവപ്രസാദ് എമ്പ്രാന്തിരി നേതൃത്വം നൽകി. അന്നദാനം, ഘോഷയാത്ര, ചുറ്റുവിളക്ക്, ദീപാരാധന എന്നീ ചടങ്ങുകൾ നടന്നു.സുരേഷ് കാളിയത്ത് ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.