രാഹുൽ ഗാന്ധി കഴിവുകൾ മണ്ഡലത്തിന് വേണ്ടി ഉപയോഗിച്ചില്ല -കെ. സുരേന്ദ്രൻ
കാളികാവ്: ഏറെ കഴിവുകൾ ഉണ്ടായിട്ടും എം.പിയെന്ന നിലയിൽ രാഹുൽ ഗാന്ധി അത് തന്റെ മണ്ഡലമായ വയനാടിന് വേണ്ടി വിനിയോഗിച്ചില്ലെന്ന് എൻ.ഡി.എ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. സുരേന്ദ്രൻ. സ്ഥാനാർഥി പര്യടന ഭാഗമായി കാളികാവ് ജങ്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോക്കാട് പഞ്ചായത്തിലും സ്വീകരണം നൽകി. ബി.ജെ.പി നേതാക്കളായ മനോഹരൻ, ടി.പി. ബോസ് എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
പള്ളി സന്ദർശിച്ച് കെ. സുരേന്ദ്രൻ
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രൻ വാണിയമ്പലം അഹമ്മദീയ ജമാഅത്ത് പള്ളിയിൽ സന്ദർശനം നടത്തി. ബുധനാഴ്ച ഉച്ചക്ക് 12 നാണ് സുരേന്ദ്രൻ അഹമ്മദീയ ജമാഅത്തിന് കീഴിലുള്ള മസ്ജിദ് ഫസൽ സന്ദർശിച്ചത്. ജില്ല പ്രസിഡന്റ് ടി.കെ. അമീർ അലി, ജില്ല മിഷനറി ഇൻ ചാർജ് ഷബീൽ അഹമ്മദ്, വാണിയമ്പലം മസ്ജിദ് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷരീഫ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭാരതീയ സംസ്കാരവും ബഹുസ്വരതയും ചേർത്ത് പിടിക്കുന്നവരാണ് അഹമ്മദീയ വിഭാഗമെന്ന് സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.