മോഷണം നടന്ന മൂച്ചിക്കലിലെ വീട്ടിൽ കാളികാവ് പൊലീസ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range മൂച്ചിക്കലിൽ വീട്ടിൽ മോഷണം; മൂന്നുപവൻ കവർന്നു
കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കലിൽ വീട്ടിൽനിന്ന് ജനൽവഴി സ്വർണാഭരണങ്ങൾ മോഷണം പോയി. ചൊവ്വാഴ്ച പുലർച്ച പുല്ലാഞ്ചേരി ഹസ്സൻ മുസ്ലിയാരുടെ വീട്ടിലാണ് മോഷണം നടന്നത്.
മരുമകൾ ഇർഫാനയുടെ കാലിലെ ഒരു പാദസരവും കൂടെ കിടന്ന കുട്ടിയുടെ രണ്ടു പാദസരങ്ങളും മാലയുമാണ് മോഷണം പോയത്. മൂന്നു പവനോളം തൂക്കം വരും. ജനലിന്റെ കൊളുത്ത് പൊട്ടിച്ചാണ് മോഷണം.
സ്ഥലത്ത് വ്യാപകമായി മുളകുപൊടി വിതറിയിട്ടുണ്ട്. മൂച്ചിക്കൽ, പരിയങ്ങാട്, തട്ടാൻകുന്ന് ഭാഗങ്ങളിൽ മോഷണങ്ങൾ പതിവായിട്ടുണ്ട്. കാളികാവ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.