അ​ര ഏ​ക്ക​റി​ൽ നൂ​റു​മേ​നി വി​ള​യി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ

തെക്കൻകുറ്റൂർ: ആനപ്പടിയിലെ പാടശേഖരത്തിൽ സൗഹൃദ കൂട്ടായ്മ ഇറക്കിയ പച്ചക്കറിയിൽ വിളവെടുത്തത് നൂറുമേനി. തലക്കാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ കാറ്ററിങ് ബിസിനസ് രംഗത്ത് സജീവമായ ഹുസൈൻ തള്ളശ്ശേരിയും ഇ.പി. മുസ്തഫയും എം. മുഹമ്മദും ചേർന്നാണ് കൃഷിയിറക്കിയത്.

വിളവെടുപ്പ് തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പ ഉദ്ഘാടനം ചെയ്തു. സൗഹൃദ കൂട്ടായ്മയുടെ രാപ്പകൽ അധ്വാനത്തിന്‍റെ ഫലമാണ് നൂറുമേനി വിളവെടുപ്പെന്ന് കൃഷി ഓഫിസർ അഭിപ്രായപ്പെട്ടു. ചെരങ്ങ, പയർ, വെണ്ട, പാവക്ക, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളാണ് വിളവെടുത്തത്. പ്രഥമ വിളവെടുപ്പിൽതന്നെ 180 കിലോയാണ് ലഭിച്ചത്. കർഷകരായ മുസ്തഫ, ഹുസൈൻ, മുഹമ്മദ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

പഞ്ചായത്ത് അംഗങ്ങളായ മൊയ്തീൻ കുട്ടി എന്ന ഉണ്ണി, റൈഹാനത്ത്, സി.പി. അബ്ദുല്ലക്കുട്ടി, വി. രാജേഷ്, എം.വി. സുലൈമാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - joint farming by four friends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.