ജില്ല പഞ്ചായത്തിന്‍റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹോമിയോപ്പതി വകുപ്പിന് കീഴിലെ ‘ജനനി’ വന്ധ്യത ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു


ജനനി വന്ധ്യത ചികിത്സ: ജില്ലയില്‍ പിറന്നത് 107 കുട്ടികള്‍

മലപ്പുറം: ജില്ല പഞ്ചായത്തിന്‍റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഹോമിയോപ്പതി വകുപ്പിന് കീഴിലെ 'ജനനി' വന്ധ്യത ചികിത്സയിലൂടെ ജനിച്ച കുട്ടികളുടെ സംഗമം മന്ത്രി വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. വന്ധ്യത നിവാരണ പദ്ധതിയുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പിന്‍റെ സൗജന്യ ചികിത്സയായ 'ജനനി'യിലൂടെ ജില്ലയില്‍ പിറന്നത് 107 കുട്ടികളാണ്. മലപ്പുറം മുണ്ടുപറമ്പിലെ ജില്ല ഹോമിയോ ആശുപത്രിയില്‍ ആഴ്ചയില്‍ ഒരു ദിവസം തുടങ്ങിയ ചികിത്സ ഇപ്പോൾ ആറു ദിവസങ്ങളിലായി നടക്കുന്നുണ്ട്. ചികിത്സക്കെത്തുന്നവരുടെ തിരക്ക് വര്‍ധിച്ചതോടെയാണ് ആറ് ദിവസമാക്കിയത്.

സ്ത്രീകളുടെ മാനസികാരോഗ്യ ചികിത്സക്കായി ആരംഭിച്ച സീതാലയം പദ്ധതിയുടെ ഭാഗമായി 2014ലാണ് വന്ധ്യത നിവാരണ ക്ലിനിക്കിന്‍റെ തുടക്കം. 2019ല്‍ ജനനി എന്ന പേരില്‍ പ്രത്യേക പദ്ധതിയാക്കി. ചികിത്സക്കെത്തുന്ന ഓരോ ദമ്പതികളെയും വിശദമായി പഠിച്ച് ആധുനിക പരിശോധന സംവിധാനങ്ങളുടെ സഹായത്തോടെ വന്ധ്യതയുടെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സ നല്‍കുകയാണ് ചെയ്യുന്നത്.

നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, പി.വി. മനാഫ്, കെ. സലീന, ഹോമിയോപതി മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. അനില്‍കുമാര്‍, നാഷനല്‍ ആയുഷ് മിഷന്‍ ഡി.പി.എം ഡോ. എ.എം. കബീര്‍, പി.എ. സലാം, വി.പി. അനില്‍കുമാര്‍, വില്ലോടി സുന്ദരന്‍, ജനനി കണ്‍വീനര്‍ ഡോ. ഇ. ഷര്‍ജാന്‍ അഹമ്മദ്, ഡോ. ഹൈദരലി, ഡോ. സമീറ, ഡോ. കെ.കെ. തഹ്സീന്‍, ഡോ. പി. ജസീല, ഡോ. കെ.പി. സാബിറ, ഡോ. കെ.കെ. സഫ്ന എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - infertility treatment 107 children were born in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.