കാവനൂർ: ലൈഫ് ഭവന പദ്ധതിയിലൂടെ കാവനൂർ പഞ്ചായത്തിൽ 150 കുടുംബങ്ങൾക്ക് കൂടി വീടൊരുങ്ങുന്നു. ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ സംഗമം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. വീട് പണി പൂർത്തിയായ കുടുംബങ്ങൾക്കുള്ള താക്കോൽദാനവും കരാറിൽ ഏർപ്പെട്ട കുടുംബങ്ങൾക്കുള്ള ആദ്യ ഗഡു വിതരണവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.
കഴിഞ്ഞവർഷങ്ങളിൽ എസ്.സി, എസ്.ടി, ജനറൽ, അതിദരിദ്ര കുടുംബങ്ങളിൽനിന്ന് 91 കുടുംബങ്ങൾ കരാറിൽ ഏർപ്പെട്ടു. പ്രവൃത്തി പുരോഗമിക്കുകയാണ്. ലൈഫ് 2020 ലിസ്റ്റിലെ ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും എത്രയും വേഗം വീട് ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാൻ പറഞ്ഞു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സൈഫുദ്ദീൻ, വാർഡ് അംഗങ്ങളായ ഷൈനി രാജൻ, സിന്ധു, ഫൗസിയ പനോളി, അഷ്റഫ് മഞ്ചേരി, സുനിതകുമാരി, അയിഷാബി, റീന, സുബൈദ, വി. രാമചന്ദ്രൻ, ഷാഹിന, ബീന ചന്ദ്രൻ, ഫൗസിയ സിദ്ദീഖ്, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസി. സെക്രട്ടറി ആശ കമൽ, വി.ഇ.ഒമാരായ ഷനിജ, ശരീഫ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.