കാപ്പരക്കുന്നിൽ സത്യൻ താമസിക്കുന്ന വീട് തകർത്ത നിലയിൽ
തുവ്വൂർ: ബഹളംവെച്ചത് ചോദ്യംചെയ്ത കുടുംബനാഥനെ കൈയേറ്റം ചെയ്ത് വീട് എറിഞ്ഞുതകർത്തതായി പരാതി. കാപ്പരക്കുന്നിലെ പുളിക്കൽ സത്യനാണ് കരുവാരകുണ്ട് പൊലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന് മുന്നിൽ യുവാക്കൾ ബഹളം വെച്ചത് ചോദ്യം ചെയ്തതോടെ ഇവർ വീട്ടിൽ കയറി സത്യനെ കൈയേറ്റം ചെയ്യുകയായിരുന്നുവത്രെ. ആത്മരക്ഷക്കായി സത്യൻ ടാപ്പിങ് കത്തി എടുത്ത് വീശി.
കത്തി തട്ടി കാപ്പരക്കുന്നുമ്മൽ വിഷ്ണുദാസിന്റെ കൈക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ പുറത്തിങ്ങിയ യുവാക്കൾ വീടിന് നേരെ കല്ലെറിയുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസ് പരിക്കേറ്റ സത്യനെ ആശുപത്രിയിലേക്ക് മാറ്റി. സത്യന്റെ ഭാര്യ ജയശ്രീ, മകൻ അമൽ എന്നിവരെ ബന്ധുവീട്ടിലേക്കും മാറ്റി.
വിഷ്ണുദാസിന് പരിക്കേറ്റതിൽ പ്രകോപിതരായ യുവാക്കൾ പുലർച്ചെ വീണ്ടും വന്ന് വീട് അടിച്ച് തകർക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തതായും പരാതിയുണ്ട്. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സമീപത്തെ തോട്ടിൽ നിന്ന് കണ്ടെടുത്തു. പരിക്കേറ്റ സത്യനും വിഷ്ണുദാസും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാടക വീട്ടിലാണ് സത്യന്റെ കുടുംബം താമസിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.