ഹയർ സെക്കൻഡറി ഫലം: മലപ്പുറം ജില്ലക്ക് 'വണ്ടർ ഫുൾ' എ പ്ലസ്

മ​ല​പ്പു​റം: ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി പ​രീ​ക്ഷ​യി​ല്‍ സ്കൂ​ൾ ഗോ​യി​ങ് വി​ഭാ​ഗ​ത്തി​ൽ ജി​ല്ല​യി​ല്‍ 84.53 ശ​ത​മാ​നം വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 2.27 ശ​ത​മാ​നം വി​ജ​യ​ത്തി​ൽ കു​റ​വു​ണ്ട്. 2022ൽ 86.80 ​ശ​ത​മാ​ന​മാ​യി​രു​ന്നു ജ​യം. ആ​കെ 243 സ്‌​കൂ​ളു​ക​ളി​ലാ​യി സ്‌​കൂ​ള്‍ ഗോ​യി​ങ് റെ​ഗു​ല​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 60,380 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 51,039 കു​ട്ടി​ക​ൾ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ സം​സ്ഥാ​ന​ത്ത് ആ​റാം സ്ഥാ​ന​ത്താ​ണ് ജി​ല്ല.

സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ​ത് മ​ല​പ്പു​റ​ത്താ​ണ്; 4,897 പേ​ർ. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് എ ​പ്ല​സി​ൽ 614 വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. 2022ൽ 4,283 ​പേ​രാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ​പ്ല​സ് നേ​ടി​യ​ത്.


ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ പ​രീ​ക്ഷ​യ്ക്ക് സ​ജ്ജ​രാ​ക്കി​യ​ത് ക​ല്ലി​ങ്ങ​ല്‍പ​റ​മ്പ് എം.​എ​സ്.​എം ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളും (772) പാ​ലേ​മേ​ട് എ​സ്.​വി ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​മാ​ണ് (730). ക​ല്ലി​ങ്ങ​ല്‍പ്പ​റ​മ്പി​ൽ 93.13 ഉം ​പാ​ലേ​മേ​ടി​ൽ 83.70 ഉം ​ശ​ത​മാ​ന​മാ​ണ് വി​ജ​യം. 13 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​ത്. 2022ൽ 55,359 ​വി​ദ്യാ​ര്‍ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 48,054 വി​ദ്യാ​ര്‍ഥി​ക​ള്‍ യോ​ഗ്യ​ത നേ​ടി​യ​ത്.

1200ലി 1200 മാർക്ക് നേടിയവർ : 1. ഗൗരി കൃഷ്ണൻ, മേലാറ്റൂർ ആർ.എം ഹയർസെക്കൻഡറി സ്കൂൾ, 2. പി. .വി. ഷിബ ഓഫ്‌റ, കൊണ്ടോട്ടി I.M.I.E ഹയർ സെക്കൻഡറി സ്കൂൾ, 3. ടി. ഹരിത്ത്, പൊന്നാനി എ.വി ഹയർസെക്കൻഡറി സ്കൂൾ, 4. അഫ്നിദ, പള്ളിക്കൽ പുത്തൂർവി.പി.കെ.എം.എം.എച്ച്.എസ്.എസ്., 5. എ. ആര്യ അർച്ചന, തേഞ്ഞിപ്പലം സെൻറ് പോൾസ് ഹയർ സെക്കണ്ടറി സ്കൂൾ, 6. ശ്രേയ രാജ്, തിരുവാലി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ


 ജി​ല്ല​യി​ൽ ആ​റ് കു​ട്ടി​ക​ളാ​ണ് 1200 മാ​ർ​ക്ക് നേ​ടി​യ​ത്. പ​ള്ളി​ക്ക​ൽ പു​ത്തൂ​ർ വി.​പി.​കെ.​എം.​എം.​എ​ച്ച്.​എ​സ്.​എ​സ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ അ​ഫ്നി​ദ, മേ​ലാ​റ്റൂ​ർ ആ​ർ.​എം.​എ​ച്ച്.​എ​സ്.​എ​സ് സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ ഗൗ​രി കൃ​ഷ്ണ​ൻ, പൊ​ന്നാ​നി എ.​വി.​എ​ച്ച്.​എ​സ്.​എ​സ് സ​യ​ൻ​സി​ലെ ടി. ​ഹ​രി​ത്ത്, തേ​ഞ്ഞി​പ്പ​ലം സെ​ന്‍റ് പോ​ൾ എ​ച്ച്.​എ​സ്.​എ​സ് സ​യ​ൻ​സി​ലെ ആ​ര്യ അ​ർ​ച്ച​ന, തി​രു​വാ​ലി ജി.​എ​ച്ച്.​എ​സ്.​എ​സ് ഹ്യു​മാ​നി​റ്റീ​സി​ലെ വി. ​ശ്രേ​യ രാ​ജ്, കൊ​ണ്ടോ​ട്ടി ഇ.​എം.​ഇ.​എ.​എ​ച്ച്.​എ​സ്.​എ​സ് ഹ്യൂ​മാ​നി​റ്റീ​സി​ലെ പി.​വി. ഷി​ബ അ​ഫ്ര എ​ന്നി​വ​രാ​ണ് ഫു​ൾ മാ​ർ​ക്കി​ന് ഉ​ട​മ​ക​ൾ.

ടെ​ക്നി​ക്ക​ലി​ൽ 74.24 ശ​ത​മാ​നം

ടെ​ക്‌​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല​യി​ല്‍നി​ന്ന് 396 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 294 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 74.24 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 18 പേ​രാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്. വി​ജ​യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നാ​ലാം സ്ഥാ​ന​ത്താ​ണ് ജി​ല്ല. 2022ൽ 295 ​പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 196 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 66 ശ​ത​മാ​ന​മാ​ണ് വി​ജ​യം. നാ​ലു​പേ​രാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 8.24 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​യാ​ണ് ടെ​ക്നി​ക്ക​ലി​ലു​ണ്ടാ​യ​ത്.

ഓ​പ​ണി​ൽ 45.73 ശ​ത​മാ​നം വി​ജ​യം

ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ 15,046 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 6,880 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യി. 45.73 ശ​ത​മാ​ന​മാ​ണ് വി​ജ​യം. 212 പേ​ർ എ ​പ്ല​സ് നേ​ടി. സം​സ്ഥാ​ന​ത്ത് ത​ന്നെ ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ​തും മ​ല​പ്പു​റ​ത്താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 246 പേ​രാ​ണ് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​ത്. 2022നെ ​അ​പേ​ക്ഷി​ച്ച് വി​ജ​യ​ത്തി​ൽ 2.08 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വു​ണ്ട്. 2022ൽ 47.81 ​ആ​ണ് വി​ജ​യ ശ​ത​മാ​നം.

വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ 81.90 ശ​ത​മാ​നം

ജി​ല്ല​യി​ൽ വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ 81.90 ശ​ത​മാ​നം വി​ജ​യം. 2,741 പേ​ര്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​ല്‍ 2,245 പേ​ര്‍ വി​ജ​യി​ച്ചു. വി.​എ​ച്ച്.​എ​സ്.​എ​സ് ഗേ​ള്‍സ് പെ​രി​ന്ത​ല്‍മ​ണ്ണ, പി.​എം.​എ​സ്.​എ ചാ​പ്പ​ന​ങ്ങാ​ടി, ബി.​വൈ.​കെ വ​ള​വ​ന്നൂ​ര്‍ എ​ന്നീ സ്‌​കൂ​ളു​ക​ള്‍ നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. 2022ൽ 2,766 ​പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 2,279 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. 82.39 ആ​യി​രു​ന്നു വി​ജ​യ ശ​ത​മാ​നം. ഇ​ത്ത​വ​ണ 0.49 ശ​ത​മാ​ന​ത്തി​ന്റെ നേ​രി​യ കു​റ​വു​ണ്ട്.



 മ​റ്റ് സ്‌​കൂ​ളു​ക​ളു​ടെ വി​ജ​യ​ശ​ത​മാ​നം:

വി.​എ​ച്ച്.​എ​സ്.​എ​സ് അ​രി​മ്പ്ര (61.93), ത​വ​നൂ​ര്‍ (96.61), വി.​എ​ച്ച്.​എ​സ് ആ​ന്‍ഡ് ടി.​എ​ച്ച്.​എ​സ് മ​ഞ്ചേ​രി (84.48), ഫി​ഷ​റീ​സ് താ​നൂ​ര്‍ (52.81), ചേ​ളാ​രി (77.97), വേ​ങ്ങ​ര ഗേ​ള്‍സ്(80.11), കൊ​ണ്ടോ​ട്ടി (64.91), നി​ല​മ്പൂ​ര്‍ (96.63), മ​ങ്ക​ട (78.69), ബി.​പി. അ​ങ്ങാ​ടി (87.33), ക​ല്‍പ​ക​ഞ്ചേ​രി (87.16), പ​റ​വ​ണ്ണ (94.38), മ​ക്ക​ര​പ്പ​റ​മ്പ് (95.51), ചെ​ട്ടി​യാം​കി​ണ​ര്‍ (63.93), പു​ല്ലാ​നൂ​ര്‍ (55.56), കീ​ഴു​പ​റ​മ്പ് (73.79), എ​ട​വ​ണ്ണ സീ​തി​ഹാ​ജി സ്മാ​ര​ക സ്‌​കൂ​ള്‍(86.21), ഓ​മാ​നൂ​ര്‍ (95.80), നെ​ല്ലി​ക്കു​ത്ത് (91.39), വ​ണ്ടൂ​ര്‍ ഗേ​ള്‍സ് (98.33), വേ​ങ്ങ​ര വി.​എ​ച്ച്.​എ​സ്.​എ​സ് (80.17), വി​വേ​കാ​ന​ന്ദ പാ​ലേ​മാ​ട് (81.03), ടി.​എ​ച്ച്.​എ​സ് ആ​ന്‍ഡ് വി.​എ​ച്ച്.​എ​സ് കു​റ്റി​പ്പു​റം (86.54).

Tags:    
News Summary - Higher Secondary Result: Big win for Malappuram district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.