Representational Image
മലപ്പുറം: ഇസ്രായേല്‍ അധിനിവേശത്തില്‍നിന്ന് ഫലസ്തീന് ജനതയുടെ മോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഹമാസിനെ തീവ്രവാദ ചാപ്പകുത്തി അവഹേളിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ്. അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ ചരിത്രമറിയാത്ത വിവരദോഷികളാണ് ഹമാസിനെതിരെ അധിക്ഷേപം നടത്തുന്നത്. കൈയടി നേടാനും വാര്‍ത്തകളില്‍ ഇടംപിടിക്കാനും നിരുത്തരവാദപരവും ചരിത്രവിരുദ്ധവുമായ സമീപനം സ്വീകരിക്കരുത്. കേരളത്തിലെ മുസ്ലിം നവോത്ഥാന പരിസരത്തില്‍ രൂപപ്പെട്ടുവന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരുന്ന് ഭോഷ്കുകള് പ്രചരിപ്പിക്കുന്നതും പ്രസ്ഥാനത്തെ പൊതുജനമധ്യത്തില്‍ താറടിക്കുന്നതും നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കെ.എന്‍.എം മര്‍കസുദ്ദഅവ വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാന് സുല്ലമി അധ്യക്ഷത വഹിച്ചു. എൻജിനീയർ അബ്ദുല്‍ ജബ്ബാര്‍ മംഗലതയില്‍, എൻജിനീയർ സൈദലവി, എന്‍.എം. അബ്ദുല്‍ ജലീല്‍, പി.പി. ഖാലിദ്, പി. അബ്ദുല്‍ അലി മദനി, എം.എം. ബഷീര്‍ മദനി, കെ.എം. കുഞ്ഞമ്മദ് മദനി, കെ.പി. സകരിയ്യ, കെ.എം. ഹമീദലി, എം. അഹ്മദ് കുട്ടി മദനി, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.എ. സുബൈര്‍, അഡ്വ. പി. മുഹമ്മദ് ഹനീഫ, ഫൈസല്‍ നന്മണ്ട, കെ.പി. അബ്ദുറഹ്മാന് ഖുബ, ഡോ. അനസ് കടലുണ്ടി, എം.കെ. മൂസ മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍, ബി.പി.എ. ഗഫൂര്‍, സി. മമ്മു കോട്ടക്കല്‍, അലി മദനി മൊറയൂര്‍, ഡോ. അന്‍വര്‍ സാദത്ത്, സി.ടി. ആയിഷ ടീച്ചര്‍, ആദില്‍ നസീഫ്, അബ്ദുസ്സലാം, റുക്സാന വാഴക്കാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.