കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കവർച്ച കേസിൽ കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച സംഘത്തിലെ മുഖ്യപ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ. മുഖ്യകണ്ണി കരിപ്പൂർ കുമ്മിണിപ്പറമ്പ് കൊടപ്പനാട് വീട്ടിൽ സജിമോൻ എന്ന സാജി (42), കൊടുവള്ളി എളേറ്റിൽ കിഴക്കോത്ത് ഒയലക്കുന്നത്ത് വീട്ടിൽ ഒ.കെ. മുഹമ്മദ് മുനവ്വർ (28) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷ്റഫിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
സംഭവ ദിവസം കവർച്ചസംഘങ്ങൾക്ക് വിമാനത്താവളം കേന്ദ്രീകരിച്ച് സഹായങ്ങൾ ചെയ്തുകൊടുത്തത് താനാണെന്ന് സജിമോൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സ്വർണക്കടത്ത് സംഘങ്ങളുടെ ഏജൻറാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വർണവുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഒ.കെ. സലാമിെൻറയും ജലീലിെൻറയും ബന്ധുവാണ് പിടിയിലായ ഒ.കെ. മുഹമ്മദ് മുനവ്വർ. ഇയാൾ ഏകരൂരിലെ ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽനിന്ന് കണ്ടെടുത്തു.
ഇതോടെ കേസിൽ 21 പേർ അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവൻ, കോഴിക്കോട് റൂറൽ പൊലീസിലെ വി.കെ. സുരേഷ്, രാജീവ് ബാബു, കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ്, ഹാദിൽ കുന്നുമ്മൽ, ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.