നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായവർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ്

മലപ്പുറം: കൊണ്ടോട്ടി പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബ്ൾഡും കോയമ്പത്തൂർ 'സഹായി' സ്പൈനൽ ഇഞ്ചുറീസ് റിഹാബിലിറ്റേഷൻ സെന്‍ററും ചേർന്ന്​, നട്ടെല്ലിന് ക്ഷതം സംഭവിച്ച് കിടപ്പിലായവർക്കായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 31ന് പുളിക്കൽ എബിലിറ്റി കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ നാലുവരെ നടക്കുന്ന ക്യാമ്പിൽ സഹായിയുടെ വിദഗ്​ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.

യാത്ര ചെയ്യാൻ കഴിയാത്തവർക്കും ക്യാമ്പിന്‍റെ സേവനം ലഭിക്കും. ഇത്തരം രോഗികളുടെ ബന്ധുക്കളോ മറ്റോ മെഡിക്കൽ റെക്കോഡുകളുമായി ക്യാമ്പിലെത്തണം. രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 6235280422, 8943668166. പ്രോഗ്രാം ജനറൽ കൺവീനർ എം. നസീം, കെ. അബ്ദുൽ ലത്തീഫ്, പി.ടി. അബ്ദുൽ വാഹിദ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. 

Tags:    
News Summary - Free medical camp for those bedridden with spinal injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.