പോരൂർ പുതിയത്ത് കുന്നിൽ റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ചപ്പോൾ
വണ്ടൂർ: പോരൂരിൽ ലാറ്റക്സ് ഫാക്ടറിയിലെ റബർ ഷീറ്റുകൾ ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ചു. പതിനായിരത്തോളം ഷീറ്റുകൾ കത്തിനശിച്ചു. പത്ത് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.പുതിയ കുന്നിലുള്ള കാരക്കാപറമ്പിലെ കെ.ടി. അശ്റഫ് എന്ന കുഞ്ഞാന്റെ ഉടമസ്ഥതയിലുള്ള പുകപ്പുരക്കാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. റബർ പാലെടുത്ത് ഷീറ്റാക്കി ഉണക്കുന്ന കേന്ദ്രമാണ് കത്തി നശിച്ചത്.ജീവനക്കാർ ലോറിയിൽ ഷീറ്റുകൾ കയറ്റുന്നതിനിടെയാണ് പുകപ്പുരക്കുള്ളിൽനിന്ന് കറുത്ത പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തിരുവാലി, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന സേനയെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുകപ്പുരയും മറ്റു സാധന സാമഗ്രികളും പൂർണമായി കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.