കു​ടും​ബ​ങ്ങ​ൾ ധ​ർ​മ​സ​ങ്ക​ട​ത്തി​ൽ; കടലാസിന്റെ വില പോലുമില്ലാതെ കൊടക്കൽ പട്ടയം

തി​രു​നാ​വാ​യ: വി​ല്ലേ​ജി​ൽ കൊ​ട​ക്ക​ൽ ടൈ​ൽ ഫാ​ക്ട​റി​യു​ടെ മി​ച്ച​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലു​ള്ള സ​ർ​വേ ന​മ്പ​റു​ക​ൾ​ക്ക് 20 വ​ർ​ഷം വ​രെ കൈ​മാ​റ്റം അ​നു​വ​ദി​ക്ക​രു​തെ​ന്ന തി​രൂ​ർ ഭൂ​രേ​ഖ ത​ഹ​സി​ൽ​ദാ​റു​ടെ ഉ​ത്ത​ര​വ് നാ​ലു​മാ​സം മു​മ്പ് പ​ട്ട​യം ല​ഭി​ച്ച കു​ടും​ബ​ങ്ങ​ളെ ധ​ർ​മ​സ​ങ്ക​ട​ത്തി​ലാ​ക്കി. റ​വ​ന്യു-​കാ​യി​ക മ​ന്ത്രി​മാ​ർ നേ​രി​ട്ടു​വ​ന്ന് ആ​ഘോ​ഷ​പൂ​ർ​വം ന​ട​ത്തി​യ കൊ​ട​ക്ക​ൽ പ​ട്ട​യ​മേ​ള​യി​ൽ 310 മു​ത​ൽ 345 വ​രെ സ​ർ​വേ ന​മ്പ​റി​ൽ​പ്പെ​ട്ട 46.18 ഏ​ക്ക​ർ ഭൂ​മി​യി​ൽ പ​ട്ട​യം ല​ഭി​ച്ച​വ​ർ​ക്കും നേ​ര​ത്തേ പ​ട്ട​യ​മു​ള്ള​വ​ർ​ക്കും ഇ​തോ​ടെ ഭൂ​മി കൈ​മാ​റ്റം ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. വി​വാ​ഹം, വി​ദ്യാ​ഭ്യാ​സം, വീ​ടു​നി​ർ​മാ​ണം എ​ന്നി​വ​ക്കാ​യി ലോ​ണെ​ടു​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ കു​ടി​ക്ക​ട​ത്തി​ൽ 20 വ​ർ​ഷം കാ​ണി​ക്കു​ന്ന​തി​നാ​ൽ ഇ​വ​രു​ടെ ലോ​ണു​ക​ളും നി​ര​സി​ക്കു​ക​യാ​ണ്. അ​വ​കാ​ശി​ക​ൾ​ക്ക് പോ​ലും ഭൂ​മി കൈ​മാ​റാ​ൻ ത​ണ്ട​പ്പേ​ര് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണെ​ന്നും കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു.

ഒ​രേ​ക്ക​റി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ പ​ട്ട​യ തീ​രു​മാ​നം 30 ദി​വ​സ​ത്തി​ന​കം ഉ​ണ്ടാ​കു​മെ​ന്ന് മേ​ള​യി​ൽ റ​വ​ന്യു മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ളാ​യി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ തി​രൂ​രി​ൽ ന​ട​ന്ന ന​വ​കേ​ര​ള സ​ദ​സ്സി​ൽ സ​ങ്ക​ട ഹ​ര​ജി ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബ​ങ്ങ​ൾ. സ​ർ​ക്കാ​ർ വി​വാ​ദ ഭൂ​മി​യെ​ന്നു പ​റ​യു​ന്ന കൊ​ട​ക്ക​ൽ ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന 100 ലേ​റെ വ​രു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ പു​തു​താ​യി പ​ട്ട​യം കി​ട്ടി​യ പ​കു​തി​യോ​ളം വ​രു​ന്ന​വ​രും ബാ​ക്കി നി​ല​വി​ലെ പ​ട്ട​യം നി​ല​നി​ർ​ത്തി​യ​വ​രു​മാ​ണ്.

നി​ല​വി​ൽ പ​ട്ട​യ​മു​ള്ള​വ​ർ​ക്ക് സ്റ്റേ​റ്റ് ലാ​ൻ​ഡ് ബോ​ർ​ഡി​ന്റെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ​ശേ​ഷ​മേ താ​ലൂ​ക്ക് ലാ​ൻ​ഡ് ബോ​ർ​ഡ് ശേ​ഷി​ക്കു​ന്ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് കു​ടും​ബ​ങ്ങ​ൾ പ​റ​യു​ന്നു. പ​ട്ട​യം കി​ട്ടി നാ​ലു മാ​സം ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഈ ​പ​ട്ട​യ​ങ്ങ​ൾ​ക്ക് ക​ട​ലാ​സി​ന്റെ വി​ല പോ​ലു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ഏ​റെ​ക്കാ​ലം കാ​ത്തി​രു​ന്ന് പ​ട്ട​യം കി​ട്ടി​യ​വ​ർ സ​ങ്ക​ട​പ്പെ​ടു​ന്നു.

ന​ല്ല വി​ല കൊ​ടു​ത്ത് വാ​ങ്ങി കു​ഴി​ക്കൂ​ർ ച​മ​യ​ങ്ങ​ൾ വെ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി താ​മ​സി​ച്ചു വ​രു​ന്ന ഭൂ​മി​യാ​ണ് സ​ർ​ക്കാ​ർ മി​ച്ച​ഭൂ​മി​യാ​ണെ​ന്നു പ​റ​ഞ്ഞ് ഓ​രോ കു​ടും​ബ​ത്തി​നും വീ​ണ്ടും പ​തി​ച്ചു കൊ​ടു​ത്ത​ത്. അ​തി​ലാ​ണ് 20 വ​ർ​ഷം കൈ​മാ​റ്റം പാ​ടി​ല്ലെ​ന്ന നൂ​ലാ​മാ​ല വ​ന്നു ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Families in grief; Kodakkal Pattayam without even the cost of paper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.