ലോ​റി​യി​ൽ ഇ​ടി​ച്ച​ കാ​ർ

കാർ ലോറിയിലും ഓട്ടോയിലുമിടിച്ചു

എ​ട​പ്പാ​ൾ: ന​ടു​വ​ട്ടം കാ​ല​ടി​ത്ത​റ​യി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ലും ലോ​റി​യി​ലും കാ​ർ ഇ​ടി​ച്ചു. കാ​റി​ന്റെ​യും ലോ​റി​യു​ടെ​യും മു​ൻ​വ​ശം ത​ക​ർ​ന്നു. ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റോ​ഡ​രി​കി​ൽ നി​ർ​ത്തി ഡ്രൈ​വ​ർ​മാ​ർ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ച​ങ്ങ​രം​കു​ളം ഭാ​ഗ​ത്ത് നി​ന്ന് വ​ന്നി​രു​ന്ന എ​ട​പ്പാ​ൾ സ്വ​ദേ​ശി സ​ഞ്ച​രി​ച്ച കാ​റാ​ണ് ഓ​ട്ടോ​യി​ലും ലോ​റി​യി​ലും ഇടി​ച്ച​ത്. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി അ​ഷ്‌​റ​ഫി​ന്റെ​യാ​ണ് ഓ​ട്ടോ. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യു​ടേ​താ​ണ് ലോ​റി. ഓ​ട്ടോ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യും തു​ട​ർ​ന്ന് കാ​ർ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു. എ​യ​ർ​ബാ​ഗ് പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ കാ​ർ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Tags:    
News Summary - The car hit a lorry and an auto

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.