Posted On
date_range Updated On
date_range പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ബോട്ട് നിർമിച്ച് യുവാക്കൾ
ചങ്ങരംകുളം: ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ സമാഹരിച്ച് അനായാസം സഞ്ചരിക്കാവുന്ന ബോട്ട് നിർമിച്ച് മാതൃകയാവുകയാണ് ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ഒതളൂരിലെ നാല് യുവാക്കൾ. എണ്ണൂറിൽപരം കുപ്പികൾ ചേർത്തുകെട്ടി അതിന് മുകളിൽ അലക്കുകൾ നിരത്തിയാണ് മാതൃക ബോട്ടിെൻറ നിർമാണം.
മുതൽമുടക്കോ തകർച്ചാഭീഷണിയോ ഇല്ലാതെയുള്ള യുവാക്കളുടെ ബോട്ടിന് കാഴ്ചക്കാർ ഏറെയാണ്. അഞ്ചോളം പേർക്ക് യാത്ര ചെയ്യാം. അഷ്കർ, അതീബ്, അൻഷാദ്, ബാസിത് എന്നിവരുെട പരിശ്രമമാണ് ഇതിന് പിന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.