അപകടത്തിൽപെട്ട ബൈക്ക്
Posted On
date_range Updated On
date_range കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്
എടപ്പാള്‍: കാലടിത്തറയില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ശരത്ത്, ഷെഫീക്ക്, ആകാശ്, ശ്രീജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശൂര്‍ സംസ്ഥാന പാതയില്‍ നടുവട്ടം കാലടിത്തറയില്‍ ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടം.
റോഡരികില്‍ നിര്‍ത്തിയ കാര്‍ തിരിക്കാന്‍ ശ്രമിച്ചതോടെ ഇരുഭാഗങ്ങളില്‍ നിന്നായി എത്തിയ രണ്ട് ബൈക്കുകള്‍ കാറിെൻറ ഇരുവശങ്ങളിലായി ഇടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ചങ്ങരംകുളം പൊാലീസ് എത്തി ഗതാഗത തടസ്സം നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.