റോ​ഡി​ൽ ബൈ​ക്ക് മ​റി​ച്ചി​ട്ട് അ​ഭ്യാ​സം; ചോ​ദ്യം​ചെ​യ്ത​വ​ർ​ക്ക് നേ​രെ ​ൈക​യേ​റ്റ ശ്ര​മം

എ​ട​പ്പാ​ൾ: ന​ടു​റോ​ഡി​ൽ ബൈ​ക്ക് മ​റി​ച്ചി​ട്ട് അ​ഭ്യാ​സ​ത്തി​ന് മു​തി​ർ​ന്ന യു​വാ​വ്​ പ​രി​ഭ്രാ​ന്തി സൃ​ഷ്​​ടി​ച്ചു. എ​ട​പ്പാ​ൾ-​പ​ട്ടാ​മ്പി റോ​ഡി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

യു​വാ​വ്​ ബൈ​ക്ക് റോ​ഡി​ലേ​ക്ക് മ​റി​ച്ചി​ടു​ക​യും കാ​റി​ന് മു​ക​ളി​ൽ ക​യ​റി ഇ​രി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ത്​ ചോ​ദ്യം ചെ​യ്ത​വ​ർ​ക്ക്​ നേ​രെ ​ൈക​യേ​റ്റ​ശ്ര​മം ന​ട​ത്തി​യ യു​വാ​വ് പ്ര​ദേ​ശ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു.മാ​ന​സി​ക വെല്ലുവിളികൾ നേരിടുന്ന​യാ​െ​ള​ന്ന​റി​ഞ്ഞ​തോ​ടെ എ​ട​പ്പാ​ൾ ടൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡ് ശി​വ​ദാ​സ​ൻ അ​നു​ന​യി​പ്പി​ച്ച് വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി അ​വ​രോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Bike riding exercises; Natives panicked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.