മൂത്തേടം പാലാങ്കരയില്‍ കാട്ടാന നശിപ്പിച്ച കൃഷിയിടം
Posted On
date_range Updated On
date_range പാലാങ്കരയില്‍ കാട്ടാന വ്യാപകമായി വിളകള്‍ നശിപ്പിച്ചു
എടക്കര: മൂത്തേടം പാലാങ്കരയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വ്യാപക നാശം വിതച്ചു. പാറപ്പാട്ട് റോയി, പയമ്പള്ളി ചാക്കോ എന്നിവരുടെ കൃഷിയിടത്തിലാണ് വെള്ളിയാഴ്ച രാത്രി കാട്ടാനയിറങ്ങിയത്.
റോയിയുടെ തോട്ടത്തിലെ നിരവധി കായ്ഫലമുള്ള കമുകുകളും വാഴകളും ചാക്കോയുടെ തോട്ടത്തിലെ തെങ്ങുമാണ് നശിപ്പിച്ചത്.
കരുളായി റേഞ്ച് പരിധിയിലെ വനത്തില്‍നിന്ന് ഇറങ്ങിയ കാട്ടാന പുഴ നീന്തിക്കടന്നാണ് ജനവാസകേന്ദ്രത്തിലെ തോട്ടത്തിലത്തെിയത്. വിവരമറിഞ്ഞ് പടുക്ക സ്റ്റേഷനില്‍നിന്ന് വനപാലകരത്തെി നാശനഷ്ടം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.