നെല്ലിക്കുത്ത് പാറശേരി ഷാനിബയുടെ തോട്ടത്തിലെ റബർ മരങ്ങൾ കാട്ടാന നശിപ്പിച്ച നിലയിൽ
Posted On
date_range Updated On
date_range നെല്ലിക്കുത്തിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
എടക്കര: വന്യമൃഗശല്യം രൂക്ഷമായതോടെ മൂത്തേടം നെല്ലിക്കുത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍. നെല്ലിക്കുത്ത് വനത്തിൽ നിന്നും ഈങ്ങാർ കടന്നെത്തുന്ന കാട്ടാനക്കൂട്ടമാണ് ഏതാനും ദിവസങ്ങളായി കാർഷികവിളകൾ നശിപ്പിക്കുന്നത്.
പെരുങ്കൊല്ലൻ പാറ പള്ളിക്ക് സമീപം എത്തിയ ആനക്കൂട്ടം പാറശേരി ഷാനിബ, മുണ്ടോടൻ അബ്ദുൽ കരീം, പുൽക്കട സെയ്ദ് ഹാജി, മുണ്ടമ്പ്ര ഹംസ എന്നിവരുടെ തോട്ടത്തിലാണ് ചൊവ്വാഴ്ച രാത്രി നാശം വിതച്ചത്. ഇവരുടെ തോട്ടത്തിലെ റബർ മരങ്ങൾ മറിച്ചിട്ട് തൊലിയും ഇലയും ഭക്ഷിച്ചാണ് കാട്ടാനക്കൂട്ടം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.