അമൽ മോഹൻ, ഷംസുദ്ദീൻ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
എടക്കര: എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ എടക്കര പൊലീസിന്‍റെ പിടിയിൽ. എടക്കര വെള്ളാരംകുന്ന് കുണ്ടാട്ടിൽ ഷംസുദ്ദീൻ (23), ഉപ്പട സുൽത്താൻപടി അനുമോദയ അമൽ മോഹൻ (28) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം എടക്കര ടൗണിൽ പട്ടാപ്പകൽ യുവാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഈ കേസിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ദേഹപരിശോധന നടത്തിയപ്പോഴാണ് ഷംസുദ്ദീനിൽനിന്ന് രണ്ടര ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. സുഹൃത്ത് അമൽമോഹനിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന ഷംസുദീന്‍റെ മൊഴിയെ തുടർന്ന് പൊലീസ് അയാൾ സഞ്ചരിച്ച കാറിനെ പിന്തുടർന്നു.
പിന്നീട് അമൽമോഹനെ എടക്കര ടൗണിൽനിന്ന് പിടികൂടി. പൊലീസ് ഇൻസ്പെക്ടർ പി.എസ്. മഞ്ജിത് ലാൽ, എസ്.ഐ രവികുമാർ, എ.എസ്.ഐ മുജീബ്, സി.പി.ഒമാരായ അരുൺകുമാർ, നിയാസ് പറമ്പൻ, മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.