ഇഖ്ബാല്‍
വഞ്ചന കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 32 വര്‍ഷത്തിനുശേഷം പിടിയില്‍
എടക്കര: വാഹനം വാങ്ങി പണം നല്‍കാതെ വഞ്ചിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 32 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായി. കാസര്‍കോട് ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി മംഗല്പാടി ഇഖ്ബാലിനെയാണ് (70) എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 1991ലാണ് കേസിനാസ്പദമായ സംഭവം. എടക്കര സ്വദേശിയായ പരാതിക്കാരനില്‍നിന്ന് വാഹനം വാങ്ങിയശേഷം പണം നല്‍കാമെന്ന് അവധികള്‍ പറഞ്ഞ് ഇഖ്ബാല്‍ വഞ്ചിക്കുകയായിരുന്നു. പരാതിക്കാരന് എടക്കര സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കുകയും പൊലീസ് ഇയാളെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ ഇഖ്ബാല്‍ ഒളിവില്‍ പോയി.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ, പരാതിക്കാരന് മരിക്കുകയും ഇഖ്ബാലിനെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. തുടര്‍ന്ന് എടക്കര ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപ്പളയിലെ വാടകവീട്ടില്‍നിന്ന് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. സീനിയര്‍ സി.പി.ഒമാരായ സി.എ. മുജീബ്, സാബിര്‍ അലി, സി.പി.ഒ സുബീഷ് കാരക്കുന്ന് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.