റീനയും ബുഷ്റയും

ചുങ്കത്തറയില്‍ കുടുംബപ്പോര്​; ഒമ്പതാം വാർഡിൽ ഏറ്റുമുട്ടുന്നത്​ സഹോദര ഭാര്യമാര്‍

എടക്കര (മലപ്പുറം): ചുങ്കത്തറ ഗ്രാമപഞ്ചായത്ത്​ കാട്ടിലപ്പാടം വാര്‍ഡില്‍ മത്സരം വീറും വാശിക്കുമൊപ്പം കൗതുകം നിറഞ്ഞത് കൂടിയാണ്. സഹോദരങ്ങളുടെ ഭാര്യമാരാണ് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.

പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാട്ടിലപ്പാടത്ത് എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി റീന ടീച്ചറും യു.ഡി.എഫിനുവേണ്ടി ബുഷ്റ സക്കീറുമാണ് രംഗത്തുള്ളത്.

കൊന്നാംപൊട്ടി താഴെപറമ്പന്‍ സുലൈമാ​െൻറ ഭാര്യയാണ് അധ്യാപികയായിരുന്ന റീന. സുലൈമാ​െൻറ സഹോദരന്‍ സക്കീറി​െൻറ ഭാര്യയാണ് സഹകരണ ബാങ്ക് ജീവനക്കാരി ബുഷ്റ. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫും കച്ചമുറുക്കി രംഗത്തിറങ്ങിയതോടെ തുടക്കം മുതൽ ആവേശംകൊണ്ട് ശ്രദ്ധേയമാവുകയാണ് കാട്ടിലപ്പാടം വാര്‍ഡ്. 

Tags:    
News Summary - sister in laws fought against in chungathara panchayth election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.