മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ മരുതയില്‍ പതിച്ച പോസ്റ്റര്‍
മരുതയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ പോസ്റ്റര്‍
എടക്കര: മരുത മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.യു. ഏലിയാസിനെതിരെ പോസ്റ്റര്‍. ഏലിയാസിന്റെ ചിത്രം അടക്കം പ്രിന്റ് ചെയ്ത പോസ്റ്ററുകളാണ് മരുതയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ ഇറക്കിയ പോസ്റ്ററിന് ‘ഇങ്ങനെയുമുണ്ടോ ഒരു അധികാരമോഹി’ എന്നാണ് തലക്കെട്ട്. 2016ലെ തദ്ദേശ തെരഞ്ഞെടുപ്പ്, പാര്‍ട്ടി പുനഃസംഘടന, സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങളാണ് പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
അഞ്ച് വര്‍ഷമായിട്ടും മരുതയില്‍ പാര്‍ട്ടി ഓഫിസ് പണിയാന്‍ കഴിയാത്തയാള്‍ വീണ്ടും സ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിച്ചു മുന്നോട്ടുപോകുമ്പോള്‍ മിണ്ടാതിരിക്കാനാവില്ലെന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. മരുത, കാഞ്ഞിരത്തിങ്ങല്‍, മത്തളപ്പാറ എന്നിവിടങ്ങളിലെല്ലാം രാവിലെ മുതല്‍ പോസ്റ്ററുകള്‍ കണ്ടിരുന്നു. പിന്നീട് പ്രവര്‍ത്തകരെത്തി നീക്കംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.