വോട്ടിനായി കാടിറങ്ങേണ്ട ആദിവാസികള്‍ക്ക് അനുഗ്രഹമായി പുതിയ രണ്ട് പോളിങ് ബൂത്തുകള്‍

എ​ട​ക്ക​ര: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കാ​ടി​ന്റെ മ​ക്ക​ള്‍ക്ക് അ​നു​ഗ്ര​ഹ​മാ​യി പു​തി​യ ര​ണ്ട് പു​തി​യ പോ​ളി​ങ് ബൂ​ത്തു​ക​ള്‍. പോ​ത്തു​ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടേ​രി വാ​ണി​യം​പു​ഴ​യി​ലും വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി​യി​ലു​മാ​ണ് പു​തി​യ ര​ണ്ട് പോ​ളി​ങ് ബൂ​ത്തു​ക​ള്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. മു​ണ്ടേ​രി ഉ​ള്‍വ​ന​ത്തി​ലെ ഇ​രു​ട്ടു​കു​ത്തി, ത​രി​പ്പ​പ്പൊ​ട്ടി, വാ​ണി​യം​പു​ഴ, കു​മ്പ​ള​പ്പാ​റ കോ​ള​നി​ക​ളി​ലെ 237 വോ​ട്ട​ര്‍മാ​ര്‍ക്കും വ​ഴി​ക്ക​ട​വ് വ​ന​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പു​ഞ്ച​ക്കെ​ല്ലി, അ​ള​ക്ക​ല്‍ കോ​ള​നി​ക​ളി​ലെ 230 വോ​ട്ട​ര്‍മാ​ര്‍ക്കും പു​തി​യ പോ​ളി​ങ് ബൂ​ത്തു​ക​ള്‍ അ​നു​ഗ്ര​ഹ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​ള​ക്ക​ല്‍ കോ​ള​നി​യി​ല്‍ നി​ന്നും പ​തി​നാ​ല് കി​ലോ​മീ​റ്റ​റും, പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ല്‍ നി​ന്നും എ​ട്ട് കി​ലോ​മീ​റും വ​ന​പാ​ത താ​ണ്ടി​യാ​യി​രു​ന്നു മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ആ​ദി​വാ​സി​ക​ള്‍ വ​ഴി​ക്ക​ട​വി​ലെ പോ​ളി​ങ് ബൂ​ത്തു​ക​ളി​ല്‍ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. മു​ണ്ടേ​രി​യി​ലെ നാ​ല് കോ​ള​നി​ക്കാ​രു​ടെ​യും അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​യി​രു​ന്നു.

ഭൂ​ദാ​നം ശാ​ന്തി​ഗ്രാം വാ​യ​ന​ശാ​ല​യി​ലെ പോ​ളി​ങ് ബൂ​ത്തി​ലെ​ത്താ​ന്‍ ഇ​വ​ര്‍ക്ക് വ​ന​പാ​ത​യി​ലൂ​ടെ കി​ലോ​മീ​റ്റ​റു​ക​ള്‍ സ​ഞ്ച​രി​ച്ച ശേ​ഷം പ​ന്ത്ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം വാ​ഹ​ന​ത്തി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി വേ​ണ​മാ​യി​രു​ന്നു ബൂ​ത്തി​ലെ​ത്താ​ന്‍.

ആ​ന​ശ​ല്യം രൂ​ക്ഷ​മാ​യ വ​ന​പാ​ത​ക​ളി​ലൂ​ടെ ദു​രി​ത​പൂ​ര്‍ണ​മാ​യ യാ​ത്ര​യാ​ണ് സ​മ്മ​തി​ദ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ന്‍ ഇ​ക്കാ​ല​മ​ത്ര​യും ഇ​വ​ര്‍ ന​ട​ത്തി​യി​രു​ന്ന​ത്. 2019ലെ ​പ്ര​ള​യ​ത്തി​ല്‍ ചാ​ലി​യാ​ര്‍ പു​ഴ​ക്ക് കു​റു​കെ ഇ​രു​ട്ടു​കു​ത്തി ക​ട​വി​ല്‍ ഉ​ണ്ട​യി​രു​ന്ന ന​ട​പ്പാ​ല​വും, പു​ന്ന​പ്പു​ഴ​ക്ക് കു​റു​കെ പു​ഞ്ച​ക്കൊ​ല്ലി​യി​ലു​ണ്ടാ​യി​രു​ന്ന പാ​ല​വും ത​ക​ര്‍ന്ന​തോ​ടെ ആ​ദി​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​തം​പോ​ലും ദു​സ്സ​ഹ​മാ​യി. ഉ​പ്പു​മു​ത​ല്‍ ക​ര്‍പ്പൂ​രം വ​രെ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഇ​വ​ര്‍ക്ക് ദു​ര്‍ഘ​ട വ​ന​പാ​ത​യും, കു​ത്തി​യെ​ലി​ക്കു​ന്ന പു​ഴ​ക​ളും താ​ണ്ട​ണം.

എ​ന്നാ​ല്‍ ഇ​ത്ത​വ​ണ കോ​ള​നി​ക​ളി​ല്‍ത്ത​ന്നെ പോ​ളി​ങ് ബൂ​ത്തു​ക​ള്‍ അ​നു​വ​ദി​ച്ച ന​ട​പ​ടി ഇ​വ​ര്‍ക്ക് അ​നു​ഗ്ര​ഹ​മാ​യി മ​റി​യി​രി​ക്കു​ക​യാ​ണ്. വാ​ണി​യം​പു​ഴ ഫോ​റ​സ്റ്റ് ഒ​ഫീ​സി​ല്‍ ഒ​രു​ക്കി​യ പോ​ളി​ങ് ബൂ​ത്തി​ല്‍ 121 സ്ത്രീ​ക​ളും 116 പു​ര​ഷ​ന്മാ​രു​മ​ട​ക്കം 237 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. പു​ഞ്ച​ക്കൊ​ല്ലി പ്രീ ​സ്‌​കൂ​ളി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള ബൂ​ത്തി​ല്‍ 113 സ്ത്രീ​ക​ളും 117 പു​രു​ഷ​ന്മാ​രു​മ​ട​ക്കം 230 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്.

Tags:    
News Summary - New Polling Station for Traibals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.