Posted On
date_range Updated On
date_range 30 ലിറ്റർ വാറ്റ് ചാരായവുമായി പിടിയിൽ
എടക്കര: വീട്ടിൽ സൂക്ഷിച്ച 30 ലിറ്റർ വാറ്റ് ചാരായവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മരുത മഞ്ചക്കോട് പള്ളിഅയ്യത്ത് സാമുവൽ എന്ന ബാബുവിനെയാണ് (61) നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫിസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ സി.എൻ. മനോജ് കുമാർ അറസ്റ്റ് ചെയ്തത്. വഴിക്കടവ്, മരുത മേഖലകളിൽ വാറ്റുചാരായ നിർമാണം സജീവമാണെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഇയാളെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു. റേഞ്ചിലെ പ്രിവന്റിവ് ഓഫിസർമാരായ എം. ഹരികൃഷ്ണൻ, റെജി തോമസ്, സിവിൽ എക്സൈസ് ഓഫിസർമാരായ രാകേഷ് ചന്ദ്രൻ, സി. സജ്ന, രാജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.