Posted On
date_range Updated On
date_range എടക്കര ടൗൺ റോഡ് വികസനം ‘വ്യാപാരികളെ ഉന്മൂലനം ചെയ്യുന്ന വികസനം അനുവദിക്കില്ല’
എടക്കര: ടൗണിൽ റോഡ് രണ്ട് മീറ്റർ വീതി കൂട്ടുന്നതോടെ നിരവധി കടകൾ നാമാവശേഷമാവുമെന്നും വ്യാപാരികളുടെ ജീവിതോപാധി ഇല്ലാതാവുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂനിറ്റ് കമ്മിറ്റി വിലയിരുത്തി.
വ്യാപാരികൾ വികസനത്തിനെതിരല്ലെന്നും എന്നാൽ കച്ചവടക്കാരെ വഴിയാധാരമാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പ്രസിഡന്റ് കെ. മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഇ. അഷ്റഫ്, ടി.ടി. നാസർ, ബിജു നവീൻ, നൗഫൽ റൊസൈസ്, സി.കെ. ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.