Posted On
date_range Updated On
date_range പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
പരപ്പനങ്ങാടി: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പരപ്പനങ്ങാടി ബിച്ച് റോഡിനടുത്തെ പഴയ കണ്ടത്തിൽ ഷമീൽ ബാബുവിന്റെ മകൻ മുഹമ്മദ് ഷിബിൻ (16) ആണ് മുങ്ങിമരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.
ന്യൂ കട്ട് പുഴയിൽ സ്ഥിരമായി നിരവധി പേര് അപകടത്തിൽ പെട്ട സ്ഥലത്ത് കുട്ടികൾ കുളിക്കാനിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഒരാളെ രക്ഷപെടുത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിനെ കിട്ടിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.