കലക്​ടർ കെ. ഗോപാലകൃഷ്​ണ​െൻറ ഫേസ്​ബുക്ക്​​ പോസ്​റ്റ്

വോട്ട് ചോദിക്കുമ്പോള്‍ സോപ്പിടാന്‍ മറക്കരുത്; വൈറലായി കലക്​ടറുടെ പോസ്​റ്റ്​

മലപ്പുറം: ഇത്​ തെരഞ്ഞെടുപ്പ്​ കാലമാണ്​. വോട്ടർമാരെ കാണു​േമ്പാൾ സോപ്പിടാൻ സ്ഥാനാർഥികളെ ആരും പ്രത്യേകം പഠിപ്പിക്കേണ്ട. എന്നാൽ വോട്ടുചോദിക്കു​േമ്പാൾ നിർബന്ധമായും സോപ്പിടാൻ അഭ്യർഥിച്ചിരിക്കുകയാണ്​ ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണൻ.

സോപ്പിടുന്നത്​ വാഗ്​ദാനങ്ങളും അവകാശങ്ങളും നിരത്തിയാകരുത്​, കോവിഡിനെ തുരത്താൻ കൈകൾ നന്നായി സോപ്പിട്ട്​ പതപ്പിക്കണമെന്നാണ്​ കലക്​ടർ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​തത്​​.

ഹാസ്യം കലർന്ന പോസ്​റ്റ്​ വൈറലായി. നിമിഷനേരംകൊണ്ട്​ നൂറുകണക്കിന്​ പേർ ഷെയർ ചെയ്​തു. കോവിഡ്​ പ്രതിരോധത്തിന്​ ​പ്രോട്ടോക്കോൾ പാലിച്ച്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിറങ്ങണമെന്നും മുൻകരുതൽ വേണമെന്നുമാണ്​ കലക്​ടർ നിർദേശിക്കുന്നത്​. തെരഞ്ഞെടുപ്പ്​ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തണമെന്നും പോസ്​റ്റിലുണ്ട്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.