കോവിഡ് ബാധിച്ചയാൾ വീട്ടില്‍ ചാരായം വാറ്റുന്നതിനിെട പിടിയില്‍
എടക്കര: കോവിഡ് ബാധിച്ച മധ്യവയസ്കൻ വീട്ടില്‍ ചാരായം വാറ്റുന്നതിനിടെ എക്സൈസ്-പൊലീസ് സംയുക്ത റെയ്ഡില്‍ പിടിയിലായി. ചുങ്കത്തറ സ്വദേശിയാണ് പിടിയിലായത്.
170 ലിറ്റര്‍ വാഷ്, പ്ലാസ്റ്റിക് ബാരലുകള്‍, ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ്, അലുമിനിയം കലങ്ങള്‍ തുടങ്ങി നിരവധി വാറ്റുപകരണങ്ങള്‍ ഇയാളുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തു. പ്രതി നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണെന്നും കോവിഡ് സ്ഥിരീകരിച്ചെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍ എം. ഹരികൃഷ്ണെൻറ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അഖില്‍ദാസ്, രാകേഷ് ചന്ദ്രന്, പി.സി. ജയന്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ഇ. ഷീന, പോത്തുകല്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി. രാജേഷ്, സി.പി.ഒമാരായ സലീല്‍ ബാബു, കൃഷ്ണദാസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.