ഷൗ​ക്ക​ത്ത​ലി​യും മ​ക​ൻ അ​ജ്മ​ലു​ം

കോ​പ അ​മേ​രി​ക്ക: പന്തയംവെച്ച്​ വാപ്പയും മകനും 500 രൂ​പ​ക്കാ​യി​രു​ന്നു പ​ന്ത​യം

ഊ​ർ​ങ്ങാ​ട്ടി​രി: കോ​പ അ​മേ​രി​ക്ക ഫൈ​ന​ലി​ത്തി​ൽ അ​ർ​ജ​ൻ​റീ​ന​ക്ക് കി​രീ​ടം നേ​ടി​യ​തി​നോ​ടൊ​പ്പം മ​ക​നു​മാ​യി വെ​ച്ച പ​ന്ത​യം വി​ജ​യി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ർ​ജ​ൻ​റീ​ന ആ​രാ​ധ​ക​നാ​യ ഷൗ​ക്ക​ത്ത​ലി.

ഊ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​ക​ളാ​യ പി​താ​വ് ഷൗ​ക്ക​ത്ത​ലി​യും മ​ക​ൻ അ​ജ്മ​ലു​മാണ്​ ബ്ര​സീ​ൽ-​അ​ർ​ജ​ൻ​റീ​ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ പ​ന്ത​യം​വെ​ച്ച​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ച്ചി​രു​ന്നു. 500 രൂ​പ​ക്കാ​യി​രു​ന്നു പ​ന്ത​യം.

അ​ർ​ജ​ൻ​റീ​ന കി​രീ​ടം ല​ഭി​ച്ച​തോ​ടെ പ​ണം ഷൗ​ക്ക​ത്ത​ലി​ക്ക്​ ല​ഭി​ച്ചു. അ​ർ​ജ​ൻ​റീ​ന കി​രീ​ടം നേ​ടാ​നാ​യ​തി​ൽ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​മു​െ​ണ്ട​ന്ന് ഷൗ​ക്ക​ത്ത​ലി പ​റ​ഞ്ഞു.

കു​ടും​ബ​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും വി​ജ​യ ദി​ന​ത്തി​ൽ മ​ന്തി വി​ത​ര​ണം ന​ട​ത്തി വേ​റി​ട്ട രീ​തി​യി​ൽ അ​ർ​ജ​ൻ​റീ​ന​യു​ടെ വി​ജ​യം ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഷൗ​ക്ക​ത്ത​ലി​യു​ടെ കു​ടും​ബം.

Tags:    
News Summary - Copa America: The father and son made a bet of Rs.500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.