കോൺഗ്രസ് ജില്ല അവലോകനം നടത്തി; 59ൽ 18 പേർ പച്ച കാറ്റഗറിയിൽ

മലപ്പുറം: കോൺഗ്രസ് കമ്മിറ്റികളുടേയും ഭാരവാഹികളുടെയും പ്രവർത്തനമികവ് വിലയിരുത്തുന്നതിനുള്ള പ്രഥമ ജില്ലതല അവലോകനം നടന്നു.

ഡി.സി.സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡൻറുമാരുടേയും രണ്ട്​ ദിവസം നീണ്ട പെർഫോമൻസ് അസസ്​മെൻറിന്​ സംസ്ഥാന ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സജീവ് ജോസഫ്, ജില്ല ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ഡി.സി.സി പ്രസിഡൻറ്​ വി.വി. പ്രകാശ് എന്നിവർ നേതൃത്വം നൽകി.

ബ്ലോക്ക് പ്രസിഡൻറുമാരിൽ 11 പേർ പച്ച കാറ്റഗറിയിലും 11 പേർ മഞ്ഞ കാറ്റഗറിയിലും 10 പേർ ചുവപ്പ് കാറ്റഗറിയിലുമായി. ഡി.സി.സി ഭാരവാഹികളിൽ ഏഴുപേർ പച്ച കാറ്റഗറിയിലും 12 പേർ മഞ്ഞ കാറ്റഗറിയിലുമായി.

ആറുപേർ ചുവപ്പ് കാറ്റഗറിയിലാണ്. കെ.പി.സി.സി നടപ്പാക്കുന്ന വിലയിരുത്തലിൽ മികച്ച പ്രവർത്തനം നടത്തുന്നവർ പച്ചയിലും ശരാശരിക്കാർ മഞ്ഞയിലും ശരാശരിയിൽ താഴെയുള്ളവർ ചുവപ്പിലുമാണ് ഉൾപ്പെടുക.

Tags:    
News Summary - Congress performance assessment; 18 out of 59 are in green category

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.