മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ജനറൽ ആശുപത്രിക്ക് കീഴിലെ 10 ഡോക്ടർമാരെ മാറ്റിയത് മൂലമുണ്ടായ പ്രയാസം തീരുന്നില്ല. വ്യാഴാഴ്ച ഇ.എൻ.ടി വിഭാഗം ഒ.പി.യിൽ ആകെയുണ്ടായിരുന്നത് ഹൗസ് സർജൻ ഡോക്ടർമാരും ഒരു ജൂനിയർ റസിഡന്റ് ഡോക്ടറും മാത്രം. ദിവസം 200ലധികം രോഗികൾ എത്തുന്നത് ഒ.പിയിലാണ് ഈ ദുരവസ്ഥ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുരുതരാവസ്ഥയിലുള്ള റഫറൽ രോഗികളെ പരിശോധിക്കാൻ സീനിയർ ഡോക്ടർമാർ ഇല്ലാത്തത് പ്രതിഷേധത്തിനും കാരണമായി. കൂട്ട സ്ഥലം മാറ്റത്തിനു ശേഷം ഒ.പി സേവനങ്ങൾ മുടങ്ങിയിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ടും ജില്ല മെഡിക്കൽ ഓഫിസറും ആവർത്തിക്കുമ്പോഴാണ് ജൂനിയർ ഡോക്ടർമാരെ മാത്രം വച്ച് ഒ.പി മുന്നോട്ട് പോകുന്നത്.
ഡോക്ടർമാരുടെ കുറവ് രോഗികളുടെ എണ്ണത്തെയും ബാധിച്ചു. ദിവസവും 350 ഓളം രോഗികൾ ആശ്രയിച്ചിരുന്ന ഇ. എൻ.ടി ഒ.പിയിൽ നിലവിൽ 200ൽ താഴെയാണ് രോഗികൾ എത്തുന്നത് ഡോക്ടർമാർ പറഞ്ഞു. ജനറൽ മെഡിസിൽ, ശിശുരോഗ വിഭാഗം തുടങ്ങിയവയിലും ഡോക്ടർമാരുടെ കുറവ് രോഗികളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇ.എൻ.ടി വിഭാഗത്തിലെ ശസ്ത്രക്രിയകളും ഗണ്യമായി കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.