മലപ്പുറം: നഗരസഭ വാർഡ് 31 കൈനോടിൽ ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മുണ്ടുപറമ്പ് ചോലക്കൽ സ്വദേശി സി. ഷിജുവാണ് (32) സി.പി.എം സ്ഥാനാർഥി. കുന്നുമ്മൽ ലോക്കൽ കമ്മിറ്റി അംഗവും മുണ്ടുപറമ്പ് ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐ മലപ്പുറം ബ്ലോക്ക് കമ്മിറ്റി അംഗവും കുന്നുമ്മൽ മേഖല സെക്രട്ടറിയുമാണ്. ബി.കോം, എച്ച്.ഡി.സി ബിരുദധാരിയായ ഇദ്ദേഹം മലപ്പുറം ടൗണിൽ പ്രവർത്തിക്കുന്ന പ്രവാസി സഹകരണസംഘത്തിൽ ജൂനിയർ ക്ലർക്കാണ്. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം ഗവ. കോളജ്, തിരൂർ കോഓപറേറ്റിവ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മുണ്ടുപറമ്പ് കുഞ്ഞിക്കുട്ടന്റെയും ശോഭനയുടെയും മകനാണ്. ജ്യോതിയാണ് ഭാര്യ. രണ്ടുവയസ്സുകാരിയായ ആവണി മകൾ. യു.ഡി.എഫ് സ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സി.പി.എം അംഗമായിരുന്ന റിറ്റു മരണപ്പെട്ടതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.