ഷരീഫ്
മസ്തിഷ്കാഘാതം; ചികിത്സക്ക് യുവാവ് സഹായം തേടുന്നു
വെട്ടത്തൂർ: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന യുവാവ് കനിവുതേടുന്നു. വെട്ടത്തൂർ കാപ്പ് കിളിയത്തെ കോഴിശ്ശേരി ഷരീഫാണ് കാരണ്യത്തിെൻറ കരങ്ങൾ പ്രതീക്ഷിച്ച് കഴിയുന്നത്. സ്ട്രോക്ക് മൂലം കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ് 34കാരൻ. വിദഗ്ധചികിത്സ നല്കിയെങ്കില് മാത്രമേ ജീവന് നിലനിര്‍ത്താനാവുകയുള്ളൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. വിദേശത്ത് ജോലി ചെയ്തുവരുകയായിരുന്ന ഷരീഫ് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു.
സാമ്പത്തികപ്രതിസന്ധിയിൽ തിരിച്ചുപോകാനാകാതെ നാട്ടിൽ ജീവിതം തള്ളിനീക്കുന്നതിനിടെയാണ് രോഗവും പിടിപെട്ടിരിക്കുന്നത്. ഭാര്യയും ചെറിയ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമായ ഈ യുവാവിന് തുടർചികിത്സക്ക് ഉദാരമതികളുടെ സഹായം മാത്രമാണ് പ്രതീക്ഷ. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.എം. ഉബൈദുല്ല ചെയർമാനും പി.കെ. അഹ്മദ് കൺവീനറുമായി ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് വെട്ടത്തൂർ ശാഖയിൽ ഇദ്ദേഹത്തിെൻറ പേരിൽ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40135101083675. ഐ.എഫ്.എസ് കോഡ്: KLGB 0040135. ഫോൺ: 9497612009.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.