ബി.പി. അങ്ങാടി ഗേൾസ് സ്കൂൾ ബസ് സാമൂഹിക വിരുദ്ധർ
തകർത്ത നിലയിൽ
Posted On
date_range Updated On
date_range ബി.പി. അങ്ങാടി ഗേൾസ് സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം
തിരൂർ: ബി.പി. അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കടന്ന സാമൂഹിക വിരുദ്ധർ ഓഡിറ്റോറിയത്തിനകത്ത് നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് ഭാഗികമായി തകർത്തു. ഒരുവശത്തെ ഗ്ലാസുകൾ അടിച്ചു തകർക്കുകയും സീറ്റുകൾ പൂർണമായും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് മുമ്പ് സ്കൂൾ കെട്ടിടത്തിന്റെ ഓടുകൾ സാമൂഹിക വിരുദ്ധർ എറിഞ്ഞു തകർക്കുകയും ഫലവർഗങ്ങൾ മോഷ്ടിക്കുകയും ചെയ്തിരുന്നതായി സ്കൂൾ അധികൃതർ തിരൂർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.