ബാങ്ക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

തേ​ഞ്ഞി​പ്പ​ലം: കോ​ഹി​നൂ​രി​ലെ തേ​ഞ്ഞി​പ്പ​ലം റൂ​റ​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി പി​ന്തു​ണ​യോ​ടെ എ​തി​ര്‍ പാ​ന​ലി​ല്‍ മ​ത്സ​രി​ച്ച തേ​ഞ്ഞി​പ്പ​ല​ത്തെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ ജി​ല്ല-​സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി.

തേ​ഞ്ഞി​പ്പ​ലം കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് പെ​രാ​ട്ട് ശ​ശി​ക്കും ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക്കു​മെ​തി​രെ കെ.​പി.​സി.​സി​ക്കും ഡി.​സി.​സി​ക്കും പ​രാ​തി ന​ല്‍കി​യ​താ​യി നി​ല​വി​ലെ ബാ​ങ്ക് പ്ര​സി​ഡ​ന്റും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ പി.​കെ. പ്ര​ദീ​പ് മേ​നോ​ന്‍ പ​റ​ഞ്ഞു.

ബി.​ജെ.​പി​യു​മാ​യി കൂ​ട്ടു​ക​ച്ച​വ​ടം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സു​കാ​ര്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. കെ. ​ദാ​സ​ന്‍ ക​ക്കാ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​തി​ര്‍വി​ഭാ​ഗം കോ​ണ്‍ഗ്ര​സ് പാ​ന​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പ്ര​ദീ​പ് മേ​നോ​ന്‍ പ​ക്ഷം ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ചി​രു​ന്നു. പി.​കെ. പ്ര​ദീ​പ് മേ​നോ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ കാ​ള​നാ​രി, പ​ത്മി​നി, ടി.​സി. ര​ഘു​നാ​ഥ്, എം. ​സ​ത്യ​നാ​ഥ​ന്‍, വി​ജ​യ​ന്‍ കോ​ഹി​നൂ​ര്‍, ആ​യി​ഷ ബീ​വി, കെ.​പി. കാ​ര്‍ത്യാ​യ​നി, സി​ന്ധു സ​ത്യ​ന്‍ എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച് ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ​ത്.

2010 മു​ത​ല്‍ പി.​കെ. പ്ര​ദീ​പ് മോ​നോ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി​ക്കാ​ണ് ബാ​ങ്ക് ഭ​ര​ണം. വ​ര്‍ഷ​ങ്ങ​ള്‍ക്ക് മു​മ്പ് ബാ​ങ്ക് സി.​എം.​പി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.

Tags:    
News Summary - BJP Support in Bank Elections: Complaint Against Congress Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.