Posted On
date_range Updated On
date_range രേഖകളില്ലാത്ത 26.53 ലക്ഷം രൂപയുമായി ബൈക്ക് യാത്രികൻ പിടിയിൽ
മലപ്പുറം: രേഖകളില്ലാതെ ബൈക്കിൽ കൊണ്ടുവന്ന 26.53 ലക്ഷം രൂപയുമായി കൂട്ടിലങ്ങാടി സ്വദേശി പിടിയിൽ. മുണ്ടൻതൊടി മുഹമ്മദ് മനാഫ് (37) ആണ് ചട്ടിപ്പറമ്പിൽ വാഹന പരിശോധനക്കിടെ മലപ്പുറം പൊലീസിന്റെ പിടിയിലായത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.
മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്.ഐ ശിവശങ്കരൻ, സി.പി.ഒ അനീഷ് ബാബു എന്നിവരാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.