ഭാരതീയ ദലിത് സാഹിത്യ അക്കാദമി സംസ്ഥാന സമ്മേളന പൊതു സമ്മേളനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: പൈതൃക സംസ്കാരത്തിെൻറ ഉപജ്ഞാതാക്കളാണ് ദലിത് വിഭാഗമെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ 24ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിെൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് തോട്ടപ്പള്ളി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.
അവാര്‍ഡ് വിതരണം പി. ഉബൈദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മുന്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ഉപഹാരം നല്കി.
അജിത്ത് മാട്ടുമ്മല്‍, ജില്ല പ്രസിഡൻറ് ബാബുരാജ് കോട്ടക്കുന്ന്, കെ.ആര്. മധു കലയത്തോലില്‍, ഗോപിനാഥ് കോതമംഗലം, ജോഷി തിട്ടയില്‍, സതീശ് ബാബു കുലക്കല്ലൂര്‍, പരുമല രാജപ്പന്, ബിജു ഇരിണാവ്, വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻറ് വീണ വൈഗ, കുമാരി വടക്കാഞ്ചേരി, ബാബു നെല്ലിക്കുന്ന്, വേലായുധന് പുളിക്കല്‍, അനിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.