Posted On
date_range Updated On
date_range വാടക മുറികളിൽ പെരുന്നാൾ ആഘോഷമാക്കി ബംഗാളികൾ
പൂക്കോട്ടുംപാടം: നാട്ടിൽ പോകാത്ത അന്തർ സംസ്ഥാന തൊഴിലാളികൾ ഈദുൽ ഫിത്ർ ആഘോഷിച്ചു.പൂക്കോട്ടുംപാടത്ത് വാടക മുറികളിൽ കഴിയുന്ന കൊൽക്കത്ത സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളികളാണ് പരിമിതികൾക്കുള്ളിൽ പെരുന്നാൾ ആഘോഷിച്ചത്. ജോലി തിരക്കായതിനാലാണ് ഇവർ നാട്ടിൽ പോകാതിരുന്നത്.
നാട്ടിൽ ബന്ധുക്കളുമൊത്ത് പെരുന്നാൾ ആഘോഷിക്കുന്ന അത്ര ആവേശമില്ലെങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ച് ആഘോഷം നടത്തുകയാണെന്ന് തൊഴിലാളികൾ പറഞ്ഞു.
കാഠിന്യമേറിയ തൊഴിലുകൾ ചെയ്യുമ്പോഴും മുടക്കം കൂടാതെ 30 നോമ്പെടുത്തവരും കൂട്ടത്തിലുണ്ട്. ബംഗാൾ സ്വദേശികളായ അൽത്താഫ്, ലാൽഡു, സബീർ, മൊഹിദു എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.