അഞ്ചു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തേഞ്ഞിപ്പലം: അഞ്ചു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ തേഞ്ഞിപ്പലം പൊലീസ് പിടികൂടി. തേഞ്ഞിപ്പലവും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് താമസിക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന നടത്തി വന്ന പശ്ചിമ ബംഗാൾ ബിർബും സ്വദേശി ഹസീബുൽ ഷേക്കിനെയാണ് (44) തേഞ്ഞിപ്പലം ഇൻസ്‌പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കാക്കഞ്ചേരിയിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പിടികൂടിയത്. വിൽപനക്കായി പാക്കറ്റുകളായി സൂക്ഷിച്ച കഞ്ചാവാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. തേഞ്ഞിപ്പലം സബ് ഇൻസ്‌പെക്ടർ സംഗീത് പുനത്തിൽ, എ.എസ്.ഐ രവീന്ദ്രൻ, ഡാൻസാഫ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, കെ. അബ്ദുൽ അസീസ്, ശശി ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവ്, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Bengal native arrested with 5 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.