വള്ളിക്കുന്ന് അത്താണിക്കലിൽ നാട്ടരങ്ങ് പദ്ധതിക്കായി ഒരുങ്ങുന്ന ഓപൺ സ്റ്റേജും പരിസരവും
വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ അത്താണിക്കലിൽ നാട്ടരങ്ങ് പദ്ധതി യാഥാർഥ്യത്തിലേക്ക്. ഓപൺ സ്റ്റേജും അനുബന്ധ പ്രദേശങ്ങളുടെ നവീകരണവും സൗന്ദര്യവത്കരണവും അവസാന മിനുക്ക് പണിയിലാണ്. ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗമായ അത്താണിക്കലിലെ ഓപൺ സ്റ്റേജും കോമ്പൗണ്ടുമാണ് സാംസ്കാരിക വകുപ്പിന്റെ നാട്ടരങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി യാഥാർഥ്യമാക്കുന്നത്. സാംസ്കാരിക വകുപ്പിന്റെ 20 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്.
സ്റ്റേജ് നവീകരണം, ഇന്റർലോക്ക് വിരിക്കൽ, ചുറ്റുമതിൽ നിർമാണം, വയോജനങ്ങൾക്ക് ഇരിപ്പിടം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. യുവജനങ്ങൾക്കായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഓപൺ ജിം സൗകര്യവും ഇതിൽ നിർമിക്കും.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ടേക്ക് എ ബ്രേക്ക് നിർമാണവും പൂർത്തീകരിച്ചു കഴിഞ്ഞു. അവസാന മിനുക്ക് പണികൾ കൂടെ തീരുന്നതോടെ പൊതുജനങ്ങൾക്കായി നാട്ടരങ്ങ് തുറന്നു കൊടുക്കുമെന്ന് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.