ചേലേമ്പ്ര: വിവിധ ആവശ്യങ്ങൾക്കായി കോഴിക്കോട് ബസ് സ്റ്റാൻഡിൽ എത്തുന്ന അംഗപരിമിതർക്ക് ആശ്വാസമായി ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളും കാലിക്കറ്റ് യൂനിവേഴ്സിറ്റി ലയൺസ് ക്ലബും സംയുക്തമായി വീൽചെയർ നൽകി. യാത്ര ചെയ്യുന്ന ഇത്തരം ആളുകൾക്ക് ദീർഘകാലമായി വീൽചെയർ ഇല്ലാത്തത് പ്രയാസമുണ്ടാക്കുന്നെന്ന് ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലെ ജനമൈത്രി പൊലീസ് ഓഫിസർമാരാണ് അറിയിച്ചത്.
തുടർന്ന് പൊതുപ്രവർത്തകരായ വീരാൻകുട്ടി, സി.പി. ഷബീറലി, നാരായണൻ, ഭാരതി എന്നിവരും ഈ പ്രവർത്തനത്തിന് നേതൃത്വം നൽകിയ ദേവകി അമ്മ മെമ്മോറിയൽ സ്ഥാപനങ്ങളുടെ പ്രതിനിധികളായ കെ.ആർ. ശ്രീഹരി, എൻ. സുരേഷ്, ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ സെക്കൻഡ് വൈസ് പ്രസിഡന്റ് സജിമോൻ പി. നായർ എന്നിവരും ചേർന്ന് വീൽചെയർ കൈമാറി. കോഴിക്കോട് കസബ സബ് ഇൻസ്പെക്ടർ അഭിഷേക്, ജനമൈത്രി പൊലീസ് ഓഫിസർമാർമാരായ ഉമേഷ്, നിറാസ്, കസബ സിവിൽ സർവിസ് ഓഫിസർ സന്ദീപ് സെബാസ്റ്റ്യൻ, കുടുംബശ്രീ നഴ്സിങ് യൂനിറ്റിലെ സിസ്റ്റർ മിനി സജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.