കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് പു​ത്ത​ലം മൈ​താ​ന​ത്ത് ഫു​ട്ബാ​ൾ ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ഗോ​ൾ പോ​സ്റ്റു​ക​ൾ പൊ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി കൊ​ണ്ടു​പോകുന്നു

ക​ണ്ടെ​യ്ൻ​മെൻറ് സോ​ണി​ൽ ഫു​ട്ബാ​ൾ ക​ളി; 'ക​ണ്ടം വ​ഴി' ഓ​ടി​ച്ച്​ പൊ​ലീ​സ്​

അ​രീ​ക്കോ​ട്: ക​ണ്ടെ​യ്ൻ​മെൻറ് സോ​ൺ തു​ട​രു​ന്ന അ​രീ​ക്കോ​ട്ടും പ​രി​സ​ര​ങ്ങ​ളി​ലും അ​രീ​ക്കോ​ട് പൊ​ലീ​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ അ​രീ​ക്കോ​ട് പു​ത്ത​ലം മൈ​താ​ന​ത്ത് കോ​വി​ഡ് നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് ഫു​ട്ബാ​ൾ ക​ളി​ക്കാ​ൻ എ​ത്തി​യ വി​രു​ത​ന്മാ​രെ പൊ​ലീ​സ് ജീ​പ്പു​മാ​യി എ​ത്തി ക​ണ്ടം വ​ഴി ഓ​ടി​ച്ചു.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് ഒ​രു കൂ​ട്ടം യു​വാ​ക്ക​ളും കു​ട്ടി​ക​ളും പു​ത്ത​ലം മൈ​താ​ന​ത്ത് ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​ത്ത് പൊ​ലീ​സി‍െൻറ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​നെ പൊ​ലീ​സ് മൈ​താ​ന​ത്തേ​ക്ക് എ​ത്തി. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ മൈ​താ​ന​ത്ത് ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളും യു​വാ​ക്ക​ളും ഓ​ടി വീ​ട്ടി​ലെ​ത്തി. മൈ​താ​ന​ത്തി​ൽ ക​ളി​ച്ച​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച ര​ണ്ട് ഗോ​ൾ പോ​സ്റ്റു​ക​ൾ പൊ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി. സം​ഭ​വം സാ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തി​ന​കം വൈ​റ​ലാ​യി.

Tags:    
News Summary - Playing football in the Cantonment Zone; ‘Kandam Vazhi Odich' Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.