Posted On
date_range Updated On
date_range അരീക്കോട് പഞ്ചായത്തിൽ കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച
അരീക്കോട്: പഞ്ചായത്തിൽ ജല അതോറിറ്റിക്ക് കീഴിൽ വിതരണം ചെയ്യുന്ന ശുദ്ധജലം മുടങ്ങിയിട്ട് ഒരാഴ്ച. പൂക്കോട്ടുചോല, ചെമ്രക്കാട്ടൂർ, വെള്ളേരി പാലത്തിങ്ങൽ എന്നിവിടങ്ങളിലാണ് ശുദ്ധജലം ലഭിക്കാത്തത്. ജല അതോറിറ്റിയുടെ ഈ സമീപനത്തിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. ജല അതോറിറ്റി ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം.
സംഭവത്തിൽ മുസ്‍ലിം ലീഗ് അരീക്കോട് പഞ്ചായത്ത് കമ്മിറ്റി അധികൃതർക്ക് പരാതി നൽകി. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ വൈകിയാൽ സമരം സംഘടിപ്പിക്കുമെന്ന് അരീക്കോട് പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് സി.പി. അബ്ദുൽകരീം, ജനറൽ സെക്രട്ടറി ഉമ്മർ വെള്ളേരി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.