Posted On
date_range Updated On
date_range 80 ലക്ഷം കവർന്ന കേസിൽ ഒരാൾകൂടി പിടിയിൽ
മലപ്പുറം: കോഡൂരിൽ 80 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. ആലപ്പുഴ സ്വദേശി നിഷാദ് എന്ന ഉണ്ണിക്കുട്ടനെയാണ് (30) മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ വർഷം നവംബർ 26നായിരുന്നു കേസിനാസ്പദ സംഭവം. നാല് വാഹനത്തിലായി പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ രേഖകളില്ലാതെ പണവുമായി എത്തിയ വാഹനം തടയുകയും പിന്നീട് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുകയായിരുന്നെന്നാണ് കേസ്.
സംഭവത്തിൽ വിവിധ സമയങ്ങളിലായി 14 പേരെ പ്രത്യേകാന്വേഷണ സംഘം പിടികൂടിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് കേസിൽ പിടിയിലായ പ്രതികൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.